ആധുനിക കാലഘട്ടത്തിൽ സനാതന ധർമ്മ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിക്കേണ്ടതാണ് സുബ്രഹ്മണ്യ ഉപാസന. ജ്ഞാനസമ്പാദനത്തിനും, സൽസന്താന ലബ്ധിക്കും, സർപ്പദോഷങ്ങൾ അകലാനും, ശത്രു ദോഷമകറ്റാനും ഈ ഉപാസന ഏറെ ഗുണകരമാണ്. സുബ്രഹ്മണ്യനെ ഉപാസിക്കാൻ ഉത്തമമായ ദിനമാണ് ഷഷ്ഠി. ഷഷ്ഠി വ്രതമെടുത്ത് ഈ ഉപാസന ചെയ്താൽ പൂർവ ജന്മാർജ്ജിതമായ പാപദോഷങ്ങൾ പോലും നശിച്ചുപോകും. ഈ കോഴ്സിലൂടെ, ഭക്തർക്ക് സുബ്രഹ്മണ്യ പൂജ സ്വയം അനുഷ്ഠിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ആഴത്തിൽ പഠിക്കാൻ സാധിക്കും. ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി) ൻ്റെ നേതൃത്വത്തിലാണ് പാഠഭാഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും സ്വയം പൂജ ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ പഠനക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് നിങ്ങളുടെ ആത്മീയ യാത്രയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും.